തിരുനെല്ലി: തോൽപ്പെട്ടി ആളൂറിലെ കണ്ണൻ(24)നെ തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. കർണാടക ഭാഗത്തു നിന്നും ചെക് പോസ്റ്റ് വഴി നടന്നു പോകവേ പോലീസിനെ കണ്ട് പരിഭ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് കയ്യിലുണ്ടായിരുന്ന പൊതിയിൽ 14 ഗ്രാം കഞ്ചാവ് കണ്ടെടുക്കുന്നത്.

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം:റാഫ്
പനമരം:പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്