പുൽപ്പള്ളി: സ്കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. നടവയൽ, പായ്ക്കമൂല ഉന്നതിയിലെ മഹേഷ് (21)നെയാ ണ് പുൽപ്പള്ളി പോലീസും ലഹരിവിരുദ്ധ സ്ക്വഡും ചേർന്ന് പിടി കൂടിയത്. പുൽപ്പള്ളി വിജയ സ്കൂളിന് മുൻവശം വച്ചാണ് 45 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. എസ്.ഐ കെ.സുകുമാരൻ, സി.പി.ഒമാരായ അനീഷ്, ജിഷ്ണു എന്നിവരും പോലീസ് സംഘത്തി ലുണ്ടായിരുന്നു.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ