മേപ്പാടി: മേപ്പാടി എസ്ബിഐ ശാഖക്ക് മുൻവശത്ത് ഇന്ന് രാവിലെ ഓട്ടോ
റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സ യിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. നെല്ലിമുണ്ട ചീരങ്കൻ ഫൈസൽ (43) ആണ് മരിച്ചത്. റോഡ് മുറിച്ച് കടന്ന കുട്ടിയെ രക്ഷിക്കാൻ പെട്ടെന്ന് ഓട്ടോ ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിയുകയായിരുന്നുവെന്നാണ് ദൃകാക്ഷികൾ പറയുന്നത്. സാരമായി പരിക്കേറ്റ ഫൈസലിനെ മേപ്പാടി വിംസ് മെഡി ക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഓട്ടോ യിൽ സഞ്ചരിച്ചിരുന്ന 5 വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്