പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് പി.ഡബ്യു.സി പ്രൈസ് വാട്ടര്‍ കൂപ്പര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിമ്പിളിറ്റി ഫണ്ട് വകയിരുത്തി രണ്ട് ടാറ്റാ ആംബുലന്‍സുകള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് പി.ഡബ്യു.സി വൈസ് ചെയര്‍മാന്‍ ജയ്‌വര്‍സിങ് കൈമാറി. കളക്ടേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമോദ്, പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍,
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.ആര്‍ സരിന്‍, മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഓഫീസര്‍ അജീഷ്, സജീവ്, ജീവനക്കാര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







