ചുള്ളിയോട് :ഗാഡി സ്മാരക സ്പോർട്സ് അക്കാദമി ചുള്ളിയോട് സംഘടിപ്പിക്കുന്ന
പന്ത്രണ്ടാമത് എ.കെ.എസ്. അഖിലേന്ത്യ ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ മേള 2025 ഏപ്രിൽ 5 മുതൽ ഗാന്ധി സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും.
അഖിലേന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന്
ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക്
എഴുപത്തി അയ്യായിരം രൂപയും ട്രോഫിയും,
പ്രാദേശിക മത്സരത്തിലെ
ഒന്നാം സ്ഥാനക്കാർക്ക് ഇരുപതിനായിരം രൂപയും ട്രോഫിയും
രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും ട്രോഫിയും, കൂടാതെ
അണ്ടർ 16 മത്സരത്തിലെ വിജയികൾക്ക്
അയ്യായിരം രൂപയും ട്രോഫിയും
രണ്ടാം സ്ഥാനക്കാർക്ക് മൂവായിരം രൂപയും ട്രോഫിയും
അണ്ടർ 14 വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക്
അയ്യായിരം രൂപയും ട്രോഫിയും
രണ്ടാം സ്ഥാനക്കാർക്ക് മൂവായിരം രൂപയും ട്രോഫിയും നൽകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.ഫോൺ:9656960900

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







