ആസ്തിയിൽ നിതാ അംബാനിയെ മറികടന്നു; ഒറ്റരാത്രികൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നയായി മാറിയ മുൻ മാധ്യമപ്രവർത്തക: രോഷ്നി നാടാരുടെ സമ്പാദ്യ കണക്കുകൾ

ഇന്ത്യയിലെ അതിസമ്ബന്നരായ വ്യക്തികളില്‍ മൂന്നാമതെത്തിയിരിക്കുകയാണ് മുൻനിര ഐ.ടി കമ്ബനിയായ എച്ച്‌.സി.എല്‍ ടെക്കിന്റെ ചെയർപേഴ്സണ്‍ രോഷ്നി നാടാർ.ഒറ്റ രാത്രികൊണ്ടാണ് നിത അംബാനിയെ മറികടന്ന് ഈ 43കാരി ഈ നേട്ടം കൈവരിച്ചത്.

എച്ച്‌.സി.എല്‍ സ്‍ഥാപകൻ ശിവ് നാടാർ കമ്ബനിയുടെ 47 ശതമാനം ഓഹരികള്‍ക്ക് മകള്‍ക്ക് കൈമാറിയതോടെയാണ് രോഷ്നി ശരവേഗത്തില്‍ അതിസമ്ബന്നനായി മാറിയത്. 47 ശതമാനം ഓഹരികള്‍ കിട്ടിയതോടെ എച്ച്‌.സി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വ്യക്തിയായും രോഷ്നി മാറി. അതാണ് ഏഷ്യയിലെ മൂന്നാമത്തെ സമ്ബന്ന എന്ന പട്ടത്തിലേക്ക് വഴിതുറന്നതും.

2024ല്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാദിയുടെ ആസ്തി ഏതാണ്ട് 2,340-2,510 കോടിക്കടുത്ത് വരും. ഇതിനെ ബഹുദൂരം പിന്നിലാക്കിയാണ് രോഷ്നി മുന്നേറിയത്. സമ്ബത്തിന്റെ കാര്യത്തില്‍ സാവിത്രി ജിൻഡാലിനെയും വിപ്രോയുടെ അസിം പ്രേംജിയെ രോഷ്നി മറികടന്നു. ഇന്ത്യയിലെ സമ്ബന്നപ്പട്ടികയില്‍ മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ബ്ലൂംബർഗ് ഡാറ്റ പ്രകാരം 88.1 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 68.9 ബില്യണ്‍ ഡോളറും. ടെക്നോളജി, ബിസിനസ് രംഗങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല രോഷ്നി. കരിയർ തുടങ്ങിയതും ഈ മേഖലയിലല്ല. നോർത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ രോഷ്നി സി.എൻ.എൻ, സ്കൈ ന്യൂസ് പോലുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തു.

പിന്നീട് ആഗസ്മികമായി കുടുംബ ബിസിനസിലേക്ക് എത്തിപ്പെടുകയായിരുന്നു. 2020ലാണ് എച്ച്‌.സി.എല്‍ ടെക്നോളജിയുടെ ചെയർപേഴ്സണ്‍ സ്ഥാനം ഏറ്റെടുത്തത്. അതോടെ, ഇന്ത്യയിലെ ഐ.ടി കമ്ബനിയെ നയിക്കുന്ന ആദ്യത്തെ വനിതയായി അവർ മാറി. ബിസിനസ് കൂടാതെ രോഷ്നിക്ക് പലവിധ താല്‍പര്യങ്ങളുമുണ്ട്.

പരിശീലനം സിദ്ധിച്ച ക്ലാസിക്കല്‍ സംഗീതഞ്ജയാണ് അവർ. വന്യജീവികളില്‍ അതീവ തത്പരയായ അവർ ജൈവവൈവിധ്യ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനായി 2018 ല്‍ ഭർത്താവ് ശിഖർ മല്‍ഹോത്രയുമായി ചേർന്ന് ദി ഹാബിറ്റാറ്റ്സ് ട്രസ്റ്റ് സ്ഥാപിച്ചു.

അതോടൊപ്പം ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാൻ നേതൃത്വം നല്‍കുന്ന ശിവ് നാടാർ ഫൗണ്ടേഷന്റെ ചുമതലയും വഹിക്കുന്നു.

സമ്ബന്ന കുടുംബത്തിലാണ് പിറന്നു വീണതെങ്കിലും സാധാരണക്കാരിയായി ജീവിക്കാനും ലളിത ജീവിതം നയിക്കാനുമാണ് രോഷ്നിക്ക് ഇഷ്ടം. 2010ലാണ് രോഷ്നി ശിഖാർ മല്‍ഹോത്രയെ വിവാഹം ചെയ്തത്. ദമ്ബതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. 2013ലാണ് മൂത്തമകൻ അർമാൻ ജനിച്ചത്. 2017ല്‍ ജെഹാനും കൂട്ടായി എത്തി.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.