പാതി വസ്ത്രത്തില്‍ ഞാൻ, ബെഡ്റൂമില്‍ മറ്റൊരാളെ വിളിച്ച്‌ കയറ്റിയതിന് തെളിവിതാ, ബാലയ്ക്ക് വൻ ക‍ുരുക്ക്; ശബ്ദരേഖ പുറത്ത് വിട്ട് എലിസബത്ത്

ബാല തനിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് ഉദയൻ. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്.

എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.
ഓഡിയോ 👇
https://youtu.be/l5aUoARhPfM

ചേട്ടാ, ഒന്നരയ്ക്ക് ബെ‍ഡ്റൂമില്‍ കയറുമ്ബോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോള്‍ സമയം എന്ന് എലിസബത്ത് പറയുമ്ബോള്‍ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച്‌ പറയുന്നുണ്ട്. എനിക്ക് പുറത്ത് പോകാൻ പറ്റില്ല, രാവിലെയാണിപ്പോള്‍ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു.

എന്റെ വീടാണിതെന്ന് ബാല പറയുമ്ബോള്‍ നിങ്ങള്‍ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നല്‍കുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദമാണ് പിന്നീട് കേള്‍ക്കുന്നത്.

ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാള്‍ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്.

ബാലയ്ക്കെതിരെ നേരത്തെ ലെെംഗിക പീഡനാരോപണം എലിസബത്ത് ഉന്നയിച്ചിരുന്നു. പ്രായമായ സ്ത്രീകളെ ബെഡ്റൂമില്‍ വിളിച്ച്‌ കയറ്റും, കാര്യം ചോദിച്ചാല്‍ അമ്മയെ പോലെയാണ് ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നെന്നും എലിസബത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എലിസബത്തിനെതിരെ പരാതി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങള്‍ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു.

അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാള്‍ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു.

വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യല്‍ മീഡിയയില്‍ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു. ഇതിന് പിന്നീലെയാണ് എലിസബത്ത് ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്.
ബാലയ്ക്കെതിരെ എന്ത് വന്നാലും മുന്നോട്ട് പോകുമെന്നാണ് എലിസബത്ത് പറയുന്നത്. തന്റെ ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടെന്നും ആവശ്യം വന്നാല്‍ ഇവ പുറത്ത് വിടുമെന്നും എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ കോകില സംസാരിച്ചിരുന്നു. എലിസബത്തിന് മറ്റൊരു ഭർത്താവുണ്ടായിരുന്നെന്നും മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എലിസബത്തെന്നും കോകില ആരോപിച്ചു. ഇതോടെ എലിസബത്ത് പ്രതികരിച്ചു. മൂന്നാഴ്ച മാത്രം നീണ്ട് നിന്ന വിവാഹ ബന്ധമായിരുന്നു അതെന്നാണ് എലിസബത്ത് വ്യക്തമാക്കിയത്. ‌ ബാലയും എലിസബത്തും തമ്മിലുള്ള വിവാഹം നിയമപരമായി രജിസ്റ്റർചെയ്തിരുന്നില്ല.

എന്നാല്‍ വിവാഹാഘോഷം നടന്നിരുന്നു. കരള്‍ രോഗം മൂർച്ഛിച്ച്‌ ആശുപത്രിയിലായ സമയത്ത് എലിസബത്തായിരുന്നു ബാലയ്ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച്‌ നാളുകള്‍ക്ക് ശേഷം ഇരുവരെയും ഒരുമിച്ച്‌ കാണാതായി.

ബാല ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സത്യങ്ങള്‍ തുറന്ന് പറയാതിരുന്നതെന്നും കടുത്ത ഉപദ്രവം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം എലിസബത്ത് വെളിപ്പെടുത്തി.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.