പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ ആലക്കണ്ടി ട്രാൻസ്ഫോർമറിൽ പൂർണ്ണമായും വാരാമ്പറ്റ ട്രാൻസ്ഫോർമറിലെ ഒൻപതാം മൈൽ ഭാഗത്തും നാളെ (മാർച്ച് 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പത്താംമൈൽ അമ്പലം, കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (മാർച്ച് 24) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍