ബത്തേരി മേഖലയിലെ ബഡേരി,മലങ്കര,പാമ്പള യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നെല്ലാറച്ചാലിൽ സംഘടിപ്പിച്ച വനം,ജലം,കാലാവസ്ഥ ദിനാചരണം അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആമിന ഉദ്ഘാടനം ചെയ്തു.പാമ്പള യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബഡേരി യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ മുഖ്യസന്ദേശം നൽകി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസ്സെടുത്തു.തങ്കച്ചൻ,
കെ. എം പത്രോസ് സാമുവേൽ അബ്രഹാം, സാബു പി.വി.,ബിന്ദു വിൽസൺ,സുനി ജോബി എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







