നിങ്ങളുടെ മൊബൈൽ നമ്പർ ഇത്തരത്തിലുള്ളതാണെങ്കിൽ ഏപ്രിൽ ഒന്നു മുതൽ യുപിഐ ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല; ഗൂഗിൾ പേ ഫോൺ പേ അക്കൗണ്ടുകൾ അടിച്ചു പോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്.എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാല്‍ ചില മൊബൈല്‍ നമ്ബറുകാർക്ക് യുപിഐ സർവീസ് ലഭിക്കാതെ വന്നേക്കും.

സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ ഇനിമുതല്‍ യുപിഐ സർവീസുകള്‍ ലഭ്യമാവില്ല.ബാങ്കുകള്‍ക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നല്‍കിയിരിക്കുന്ന നിർദേശപ്രകാരമാണ് ഈ മാറ്റം.

സജീവമല്ലാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള യുപിഐ അക്കൗണ്ടുകള്‍ ഡി-ലിങ്ക് ചെയ്യുകയാണ് ഇതുവഴിയുണ്ടാവുക. അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയാനാണ് NPCI ഈ നീക്കം നടത്തുന്നത്. അതിനാല്‍ യുപിഐ സേവനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ സജീവമാണെന്ന് ഉറപ്പുവരുത്തുക.

എന്തുകൊണ്ട് ഈ നടപടി?

UPI-യുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബർ, ആ നമ്ബറിന്റെ ഉടമ ഉപയോഗിച്ചില്ലെങ്കിലും, അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് സജീവമായിരിക്കും. അതിനാല്‍ മൊബൈല്‍ നമ്ബർ നിർജീവമായാല്‍ അതില്‍ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും (PSPs) ബാങ്കുകള്‍ക്കും NPCI പുതിയ മാർഗനിർദേശം നല്‍കിയത്. നിർജീവമായ മൊബൈല്‍ നമ്ബറില്‍ നിന്നുള്ള ഗൂഗിള്‍പേ, ഫോണ്‍പേ അക്കൗണ്ടുകള്‍ ഇതിന്റെ ഭാഗമായി നീക്കം ചെയ്യപ്പെടും.

യുപിഐ സർവീസ് നഷ്ടമാകുന്നതിന് മുന്നോടിയായി യൂസേഴ്സിന് ബാങ്കുകളില്‍ നിന്നോ PSPs-കളില്‍ നിന്നോ നോട്ടിഫിക്കേഷൻ ലഭിക്കും. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ നിർജീവമായി തുടരുന്ന മൊബൈല്‍ നമ്ബറാണെങ്കില്‍ അത് യുപിഐ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.

ഇത് ആരെയെല്ലാം ബാധിക്കും?

മൊബൈല്‍ നമ്ബർ മാറ്റുകയും ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാതിരിക്കുകയും ചെയ്തവർ.

കോള്‍ ചെയ്യാനോ എസ്‌എംഎസ് അയക്കാനോ ഉപയോഗിക്കാത്ത മൊബൈല്‍ നമ്ബറുകളില്‍ നിന്നുള്ള UPI അക്കൗണ്ട് ഉപയോഗിക്കുന്നവർ.

യുപിഐ അക്കൗണ്ട് നഷ്ടമാകാതിരിക്കാൻ ചെയ്യേണ്ടത്..

യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബർ സജീവമാക്കുക. ഇതിനായി ആ നമ്ബറില്‍ നിന്ന് കോള്‍ ചെയ്തോ മെസേജ് ചെയ്തോ സജീവമാക്കാം. ബാങ്കില്‍ നിന്ന് എസ്‌എംഎസ് ഈ നമ്ബറിലേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതെല്ലാം 2025 ഏപ്രില്‍ ഒന്നിന് മുൻപായി ചെയ്യുക.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.