മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ വിലയ്ക്ക് വാങ്ങി അമേരിക്കൻ കമ്പനി: കേരള കമ്പനിയുടെ ഓഹരി വിലയിൽ വൻകുതിപ്പ്: ഇടപാടിൽ സ്ഥാപന ഉടമ നന്ദകുമാറിന് ലഭിക്കുന്നത് 4385 കോടി രൂപ

തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ.ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നത്.

ഇതോടെ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സിന്റെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി. മണപ്പുറം ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു അംഗത്തെ നിയമിക്കാനുള്ള അവകാശം ഈ ഓഹരികൈമാറ്റത്തിലൂടെ ബെയിനിന് ലഭിക്കും.

18 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതോടെ മണപ്പുറം ഫിനാന്‍സിന്റെ പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി. അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിന‍ാന്‍സിന്റെ 18 ശതമാനം ഓഹരികള്‍ വാങ്ങിയതായി ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില വെള്ളിയാഴ്ച മാത്രം 7.7 ശതമാനമാണ് കുതിച്ചത്. ഏകദേശം 16 രൂപ 60 പൈസയോളം കയറി ഓഹരി വില 234 രൂപ 40 പൈസയായി.

ബെയിന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ ഓഹരികള്‍ വാങ്ങും എന്ന അഭ്യൂഹം ഉയര്‍ന്നതോടെ മണപ്പുറം ഫിനാന്‍സിന്റെ ഓഹരിവില കുതിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 14 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഏകദേശം 26 രൂപ 50 പൈസയോളമാണ് ഓഹരി വില കുതിച്ചത്.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്ബനിയായ മണപ്പുറം ഫിനാന്‍സിന് അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ്ണവില കൂടിയതോടെ കൂടുതല്‍ തിളക്കം നേടിയിരിക്കുന്നു. ഇന്ത്യയില്‍ മുഖ്യധാരാബാങ്കുകള്‍ കൈവെയ്‌ക്കാനിഷ്ടപ്പെടാത്ത സ്വര്‍ണ്ണപ്പണയമേഖലയിലേക്ക് ആധികാരികമായി കടന്നുവന്ന് ആധിപത്യം ഉറപ്പിച്ചു എന്നതാണ് നന്ദകുമാറിന്റെ വിജയം.

ഓഹരി വാങ്ങലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്ബനി ബെയ്ന്‍ ക്യാപിറ്റലും മണപ്പുറം ഫിനാന്‍സും കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. കരാര്‍ അനുസരിച്ച്‌ മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിന്‍ ക്യാപിറ്റലിന് കൈമാറുക. ഇതുവഴി 4,385 കോടി രൂപയുടെ ഇടപാടാണ് നടക്കുക.

വൈകാതെ ഇപ്പോള്‍ സ്വന്തമാക്കുന്ന 18 ശതമാനം ഓഹരികള്‍ക്ക് പുറമേ മറ്റൊരു 26 ശതമാനം ഓഹരികള്‍ കൂടി ബെയ്ന്‍ ക്യാപിറ്റല്‍ വാങ്ങുമെന്നറിയുന്നു. ഇത് ഓപ്പണ്‍ ഓഫറിലൂടെയാണ് വാങ്ങുക. ഇതിലും പ്രൊമോട്ടര്‍മാരായ നന്ദകുമാറിന്റെ കുടുംബത്തിന്റെ ഓഹരികളില്‍ ഒരു പങ്ക് വില്ക്കും.

4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്ബനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.