വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൂടക്കൊല്ലിയിൽ നടന്ന അന്താരാഷ്ട്ര വനം,ജലം,കാലാവസ്ഥ ദിനാചരണം ബത്തേരി മേഖലപ്രോഗ്രാം ഓഫീസർ പോൾ പി എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.മികച്ച വനിത സംരംഭകരെ ചടങ്ങിൽ ആദരിച്ചു.സി.സി. വർഗീസ്, ബേബി,ലിജി,ഗിരിജ എന്നിവർ സംസാരിച്ചു.

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.