ജില്ലയില്‍ സ്ഥലമെടുപ്പ് സാമൂഹ്യാഘാത വിലയിരുത്തല്‍ പഠനം നടത്താന്‍ ഏജന്‍സികളെ എംപാനല്‍ ചെയ്യാന്‍ യൂണിവേഴ്‌സിറ്റി/ കോളെജ്/വകുപ്പ്/സ്വകാര്യ സര്‍വീസ് പഠന ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കലില്‍ (അവകാശ ആക്ട് -2013 ലെ കേന്ദ്ര ആക്ട് 30) ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസ പുനഃസ്ഥാപനത്തിനാണ് പാനല്‍ തയ്യാറാക്കുന്നത്. താത്പര്യമുള്ളവര്‍ ഏപ്രില്‍ നാലിനകം യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, വയനാട്, പിന്‍- 673122 വിലാസത്തിലോ അപേക്ഷ നല്‍കണം. നിലവിലെ എംപാനല്‍ പട്ടിക കാലാവധി പൂര്‍ത്തിയാവുന്നതിനാല്‍ എംപാനല്‍ ചെയ്തവരില്‍ തുടരാന്‍ താത്പര്യമുള്ളവര്‍ക്കും താത്പര്യപത്രം നല്‍കാം. ഫോണ്‍-04936 202251

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







