ബാലസഭാംഗങ്ങള്‍ക്ക് വേനലവധി ക്യാമ്പ്

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭാംഗങ്ങള്‍ക്കായി ലിയോറ ഫെസ്റ്റ് ജില്ലാതല വേനലവധി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ബാലസഭാ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുകയാണ് ക്യാമ്പിലൂടെ. കുട്ടികളിലെ വ്യത്യസ്ത അഭിരുചികള്‍ കണ്ടെത്തി നേതൃശേഷി, ആശയവിനിമയ പാടവം, സര്‍ഗാത്മകത വികസിപ്പിക്കുകയാണ് ലക്ഷ്യം. ക്യാമ്പില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാനതല പരിശീലനം നല്‍കി 2026 ല്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ ആശയാവതരണം നടത്താന്‍ അവസരം നല്‍കും. ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാന്‍ ഏപ്രില്‍ എട്ടിന് ബാലസ ഭാംഗങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ബാലസംഗമം സംഘടിപ്പിക്കും. ബാലസംഗമത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്-നഗരസഭാതലത്തില്‍ ഏകദിന ശില്‍പശാലയും തുടര്‍ന്ന് ബ്ലോക്ക് തല ഇന്നവേഷന്‍ ഫെസ്റ്റും നടത്തും. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് മൂന്നു ദിവസത്തെ ജില്ലാതല സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലയില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 50 കുട്ടികള്‍ പങ്കെടുക്കും. തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്റും സൈബര്‍ ക്രൈം-ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി വിഷയങ്ങളില്‍ കുട്ടികള്‍ അവതരണം നടത്തി മികച്ച അവതരണം നടത്തുന്ന 140 കുട്ടികളെ ഇന്റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കും

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.