രക്തം ദാനം ചെയ്യുന്നത് ക്യാൻസര്‍ സാധ്യത കുറയ്ക്കും

രക്തദാനം മഹാദാനം എന്നാണ് പറയാറുള്ളത്. ഒരു ജീവൻ രക്ഷിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ ചെയ്യുന്നത്. 18-നും 65-നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ ഒരാള്‍ക്ക് രക്തം മൂന്ന് മാസത്തിലൊരിക്കല്‍ എന്ന തോതില്‍ ദാനം ചെയ്യാം. രക്തം ദാനം ചെയ്യുന്നവർക്ക്, എച്ച്‌ഐവി, മഞ്ഞപ്പിത്തം, സിഫിലസ് തുടങ്ങിയ രോഗങ്ങളൊന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് രക്തം സ്വീകരിക്കുന്നത്. ചികിത്സകളില്‍ ശസ്ത്രക്രിയ വേളകളില്‍, എല്ലാം മനുഷ്യന് രക്തം ആവശ്യമായി വരുന്നു. ശരാശരി ആറ് ലിറ്റർ രക്തമാണ് മനുഷ്യശരീരത്തില്‍ ഉള്ളത്. ഇതില്‍ 350 മില്ലി ലിറ്റർ രക്തം മാത്രമേ ദാനം ചെയ്യാനായി എടുക്കണ്ടതുള്ളൂ. ഈ രക്തം 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരത്തില്‍ വീണ്ടും ഉല്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ പലപ്പോഴും രക്തദാനത്തിന് മടിക്കുന്നതായി കാണാറുണ്ട്. ശരീരത്തിനേറെ ഗുണകരമായ കാര്യമാണ് രക്തദാനം. രക്തദാനത്തിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനാവും. കൃത്യമായ ഇടവേളകളിലുള്ള രക്തദാനം പക്ഷാഘാതത്തിന്റെ സാധ്യത വളരെയധികെ കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് അല്ലെങ്കില്‍ കൊളസ്‌ട്രോള്‍, രക്തസമ്മർദ്ദത്തിന്റെ സാധ്യത എന്നിവ കുറയ്ക്കുന്നതിനും രക്തദാനം സഹായിക്കുന്നു. രക്തദാനത്തിലൂടെ പുതിയ രക്താണുക്കള്‍ രൂപപ്പെടുന്നതിനാല്‍ കൂടുതല്‍ ഊർജ്ജ്വസ്വലനാവുന്നു. രക്തം ദാനം ചെയ്യുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനവും ഏറെ ശ്രദ്ധേയമാണ്. ഇതില്‍ രക്തം ദാനം ചെയ്യുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന നിർണായകമായ സൂചനകളാണ് ലഭിച്ചത്. പ്രായമാകുമ്പോള്‍ നമ്മുടെ രക്തത്തിലെ മൂലകോശങ്ങളില്‍ മ്യൂട്ടേഷനുകള്‍ സംഭവിക്കുന്നു. ഈ മ്യൂട്ടേഷനുകളില്‍ ചിലത് രക്താർബുദത്തിനും മറ്റ് രക്ത സംബന്ധമായ വൈകല്യങ്ങള്‍ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കും. 60 വയസുള്ള ആരോഗ്യമുള്ള പുരുഷന്മാരുടെ രണ്ട് ഗ്രൂപ്പുകളാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ ഒരു ഗ്രൂപ്പ് വർഷത്തില്‍ മൂന്ന് തവണ വീതം 40 വർഷം രക്തം ദാനം ചെയ്തു. മറ്റേ ഗ്രൂപ്പ് ജീവിതത്തില്‍ ആകെ അഞ്ച് തവണ മാത്രമേ രക്തം ദാനം ചെയ്തിട്ടുള്ളൂ. രണ്ട് ഗ്രൂപ്പുകളും താരതമ്യം ചെയ്തതിന്റെ റിപ്പോർട്ട് ഗവേഷകരെ അമ്പരിപ്പിച്ചു. പതിവായി രക്തദാനം ചെയ്യുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. അതിലൂടെ ഹൃദ്രോഗ സാധ്യതയും ചിലതരം കാൻസറുകള്‍ക്കുള്ള സാധ്യതയും കുറഞ്ഞു. രക്തം ദാനം ചെയ്യുന്നത് പുതിയ രക്തകോശങ്ങളുടെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുകയും അതിലൂടെ പ്രതിരോധശേഷി വർധിക്കുകയും ചെയ്യുന്നുവത്രേ.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.