നെല്ലാറച്ചാൽ ഉന്നതിയിലെ ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ദുരൂഹമായി മരണപ്പെടാൻ ഉണ്ടായ സാഹചര്യം സമഗ്രമായി അന്വേഷിക്കണമെന്ന് ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഇ.എ ശങ്കരൻ ആവശ്യപ്പെട്ടു.
അന്വേഷണത്തിനായി വിളിച്ചുവരുത്തിയ യുവാവിനെയാണ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞ ഈ വിഷയത്തിൽ കൽപ്പറ്റ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റി നിർത്തി ഉള്ള അന്വേഷണമാണ് വേണ്ടത്.
മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും ദുരൂഹത പരിഹരിക്കാൻ അടിയന്തിര അന്വേഷണത്തിന് നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്വട്ടേഷന് ക്ഷണിച്ചു
എന് ഊര് ഗോത്ര പൈതൃക ഗ്രാമത്തില് കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന് കൊമേഷ്യല് വാട്ടര് പ്യൂരിഫയര്, ആവശ്യ സാഹചര്യത്തില് കഫറ്റീരിയ പ്രവര്ത്തനത്തിന് വാട്ടര് പ്യൂരിഫയര് നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. ക്വട്ടേഷനുകള് ഓഗസ്റ്റ്