കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത യുവാവിന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന യുവാവിനെ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ പോലീസ് സ്റ്റേഷനിൽ ഒരു രാത്രി മുഴുവൻ താമസിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇട്ടിരിക്കുന്ന ഷർട്ടിൽ തൂങ്ങിമരിച്ചു എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. സമഗ്രമായ അന്വേഷണം നടത്തി സംശയങ്ങൾ ദുരീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകും. യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15