ഗോകുലിൻ്റെ മരണം: ഉന്നതതല അന്വേഷണം വേണം: കെ.കെ. ഏബ്രഹാം

പുല്പള്ളി: ഗോത്രവർഗ്ഗ യുവാവ് അമ്പലവയൽ നെല്ലാറച്ചാൽ ഗോകുൽ കല്പറ്റ പോലീസ് കസ്റ്റഡിയിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേക്ഷണം വേണമെന്ന് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. കെ. ഏബ്രഹാം ആവശ്യപ്പെട്ടു.
പ്രായപൂർത്തി പോലും ആകാത്ത ഗോത്രവർഗ്ഗ ബാലനെ അനിധികൃതമായി കല്പറ്റ പോലീസ് കസ്റ്റഡിയിൽ വച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥ തിയോടുള്ള കടുത്ത വെല്ലുവിളിയുമാണ്.
പാവപ്പെട്ട ഒരു ഗോത്രവർഗ്ഗചെറുപ്പക്കാരൻ കസ്റ്റഡിയിൽ വച്ച് മരിച്ചിട്ടും പോലീസ് ക്രൂരമായി നിസാരവൽക്കരിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥകരയും അടിയന്തരമായി സസ്പെൻ്റ് ചെയ്യണം .. ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാൻ തയ്യാറാകാതെ സി.ഐയുടെയും എസ്.ഐ.യുടെയും മൊഴിയെടുക്കുമെന്ന് പറഞ്ഞ് സംഭവത്തെ നിസാരവൽക്കരിക്കാനുള്ള പോലിസിൻ്റെ ഗൂഢ നീക്കം അപഹാസ്യമാണ്. ഗോകുൽ ധരിച്ചിരുന്ന ഷേർട്ടിൽ ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്ന പോലീസ് ഭാഷ്യം അംഗീകരിക്കാനാവില്ല.
സംഭവത്തിനു ശേഷമുള്ള പോലീസ് നീക്കങ്ങൾ അടിമുടി സംശയാസ്പദമാണ്. പോലിസ്‌സ്റ്റേഷൻ ലോക്കപ്പ് മുറിയിലും.ശുചിമുറിയിലും സി. സി. ടി.വി സർവലൈൻസ് ഇല്ലാതിരിക്കേ സി.സി.ടി.വി. പരിശോധിച്ച് മരണകാരണം മനസിലാക്കുമെന്ന പോലീസ് ഭാഷ്യം മനുഷ്യൻ്റെ സാമാന്യബോധത്തോടുള്ള വെല്ലുവിളിയാണ്. സംഭവത്തിനു ശേഷമുള്ള
കല്പറ്റ പോലിസിൻ്റെ എല്ലാ നീക്കങ്ങളും തികച്ചും ദുരൂഹവും സംശയാസ്പദവുമാണ്
പ്രായപൂർത്തിയാകാത്ത ഒരു ഗോത്ര ചെറുപ്പക്കാരനെ നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെയ്ക്കുകയും
കസ്റ്റഡിയിൽ വച്ച് മരണപ്പെടുകയും ചെയ്തത് ഗുരുതരമായ സംഭവമാണ്. ഇതിനെ നിസാരവൽക്കരിച്ച് തേച്ചു മാച്ചുകളയാൻ അനുവദിക്കില്ല. അത്യന്തം ഗൗരവമേറിയ ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് അന്വേഷിക്കണമെന്ന് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ ഒരു മനുഷ്യൻ എല്ലാ വിധ മനുഷ്യാവകശലംഘനങ്ങൾക്കും വിധേയനായി മരണപ്പെട്ട സംഭവത്തിൽ പോലും ചില രാഷ്ട്രീയ പാർട്ടികളും, ആദിവാസി സംഘടനകളും, പുരോഗമനവാദികളും
നിസംഗത പാലിക്കുന്നത് ദൂരൂഹ മാണെന്ന് കെ. കെ. ഏബ്രഹാം ചൂണ്ടിക്കാട്ടി..

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.