വാട്ട്സാപ്പിൽ വേണ്ട തരികിട, ഉടൻപൂട്ടും

സംശയാസ്പദവും ഐടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്സ്ആപ്പ് കൂട്ടത്തോടെ പൂട്ടാനൊരുങ്ങുന്നു.

ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയില്ലാതെ വാട്സ്ആപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്.

ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകൾ ഒരു മാസത്തിനുള്ളിൽ നിരോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 9400 ലേറെ പരാതികളും ജനുവരിയിൽ ആണ് ലഭിച്ചത്. അക്കൗണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഇത് വ്യാജനാണോ എന്ന് വാട്സ്ആപ്പ് നിരീക്ഷിക്കും. മെസ്സേജുകളുടെ രീതിയും ശ്രദ്ധിക്കും.

ഒരാൾ കുറെയേറെ സന്ദേശങ്ങൾ അയക്കുന്നതും, ഒരേ സന്ദേശം ഒന്നിലധികം പേർക്ക് അയക്കുന്നതും, ഒരേ പാർട്ടികളിൽ ഒന്നിലധികം ആളുകൾക്ക് സന്ദേശം അയക്കുന്നതും അക്കൗണ്ട് നിരോധിക്കുന്നതിന് കാരണമാകും.

ക്രിസ്മസ്, ഓണം പോലെയുള്ള ഉത്സവകാലങ്ങളിൽ അയക്കുന്ന ആശംസാ സന്ദേശങ്ങൾ പോലും കൂട്ടത്തോടെയുള്ള മെസ്സേജിൽ ഉൾപ്പെടാൻ സാധ്യത കൂടുതലാണ്. വ്യക്തിഹത്യ, ലൈംഗിക പരാമർശങ്ങൾ ആൾമാറാട്ടം എന്നിവയ്ക്കും പിടിവീഴും. വ്യാജ ലിങ്കുകൾ തുറന്ന് സ്വയം പണി വാങ്ങിക്കുന്നവരുമുണ്ട്.

ഒരുപാട് കോൺടാക്ടുകൾ ഫോണിൽ സൂക്ഷിക്കുന്നവരുടെ അക്കൗണ്ടിന് പൂട്ട് വീഴാൻ സാധ്യത കൂടുതലാണ്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരും വാട്സ്ആപ്പ് നിരീക്ഷണത്തിലാണ്.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.