കൽപ്പറ്റ:
വയനാടിന്റെ ചിരകാല സ്വപ്നമായ വയനാട് പാസ്പോർട്ട് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ 9ന്. കൽപ്പറ്റ ഹെഡ്പോസ്റ്റ് ഓഫീസിനു സമീപം ക്രമീകരിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. കേന്ദ്രമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന പട്ടികവർഗവകുപ്പ് മന്ത്രി ഒ.ആർ കേളു, പ്രിയങ്ക ഗാന്ധി എം.പി തുടങ്ങിയവർ പങ്കെടുക്കും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍