മെലിയാനായി അമിതമായി ഗ്രീന്‍ടീ കുടിക്കുന്നവര്‍ ഈ അപകടവശങ്ങള്‍ കൂടി അറിയണം

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലരും ഗ്രീന്‍ടീ കുടിക്കാറുണ്ട്. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രുചിയിലും സാധാ ചായയില്‍ന്നും വ്യത്യസ്തമാണ് ഗ്രീന്‍ടീ. കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ തനതായ തേയിലയുടെ രുചിയില്‍ എത്തുന്നതാണ് ഗ്രീന്‍ടീ. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രെസ് കുറയ്ക്കാനും ഗ്രീന്‍ടീ ഫലപ്രദമാണ്.
രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതായി ചില പഠനങ്ങളില്‍ പറയുന്നുണ്ട്. അതോടൊപ്പം ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

ഇങ്ങനൊയൊക്കെയാണെങ്കിലും ഗ്രീന്‍ടീയ്ക്ക് ചില ദോഷവശങ്ങള്‍ കൂടിയുണ്ട്.

എന്തൊക്കെയാണ് ഗ്രീന്‍ടീയുടെ ദോഷ വശങ്ങള്‍?

ഗുണം പോലെതന്നെ ഗ്രീന്‍ടീയുടെ അമിത ഉപയോഗം പല ദോഷവശങ്ങളും ഉണ്ടാക്കുന്നുണ്ട്. പരിധിയില്‍ കൂടുതല്‍ ഗ്രീന്‍ ടീ ശരീരത്തിലെത്തിയാല്‍ അത് ഗുണത്തെപ്പോലെതന്നെ ദോഷവും വരുത്തിവയ്ക്കും. ഒരു ദിവസം എട്ട് കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് സുരക്ഷിതമല്ല. അതിലധികം കുടിച്ചാല്‍ കഫീന്റെ അളവ് ശരീരത്തില്‍ കൂടാനും പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കാനുമിടയാകും. ചിലപ്പോള്‍ തലവേദനയും ക്രമരഹിതമായ ഹൃദയമിടിപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇത് കരളിനെ ബാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുള്ളവര്‍ ഒരിക്കലും അമിതമായ അളവില്‍ ഗ്രീന്‍ ടീ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാരും ഗ്രീന്‍ടീ അമിതമായി കുടിക്കരുത്. ഇത് കഫീന്‍ മുലപ്പാലിലേക്ക് കടക്കാനും കുഞ്ഞിനെ ബാധിക്കാനും കാരണമാകുന്നു. മുലൂയൂട്ടുന്ന അമ്മമാര്‍ രണ്ട് കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ ഉപയോഗിക്കരുത്. ഓസ്റ്റിയോപൊറോസിസ് രോഗികളില്‍ ഗ്രീന്‍ ടീയുടെ അളവ് കൂടിയാല്‍ കാല്‍സ്യം മൂത്രത്തിലൂടെ പോകുന്നതിന്റെ അളവ് കൂടും. ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. അനീമിയ രോഗികളും വിഷാദ രോഗമുളളവരും ഗ്രീന്‍ടീ കുടിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ട്. ഹൃദ്‌രോഗമുള്ളവര്‍ വലിയ അവില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ഹൃദയമിടിപ്പ് വര്‍ധിക്കാന്‍ കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ലോക ഭിന്നശേഷിദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 വിഭിന്നശേഷി വിദ്യാർഥികളെ അസംബ്ലിയിൽ ആദരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന

ധാര്‍മികതയുടെ അടിത്തറ കുടുംബങ്ങളില്‍: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: സമൂഹത്തിന്റെ പ്രത്യാശയും ധാര്‍മികതയുടെ അടിത്തറയും കുടുംബങ്ങളിലാണെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ സഭാ ജൂബിലിയുടെയും കുടുംബ നവീകരണ വര്‍ഷത്തിന്റെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ

സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ പാച്ചക തൊഴിലാളികൾക്കായി പാചക മത്സരം സങ്കടുപ്പിച്ചു.

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം ഹൈസ്കൂൾ എച്ച് എം ഫോറം സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രൈമറി എച്ച് എം ഫോറം ട്രഷറർ ബിജു എം.ടി

ചരിത്രം കുറിച്ച് മെസിപ്പട; മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി ചാമ്പ്യന്‍സ്‌

അമേരിക്കന്‍ ഫുട്‌ബോളില്‍ പുതുചരിത്രം കുറിച്ച് ഇന്റര്‍ മയാമി. മേജര്‍ ലീഗ് സോക്കറിന്റെ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലില്‍ വാന്‍കൂവറിനെ പരാജയപ്പെടുത്തിയാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ഒന്നിനെതിരെ

രാഹുലിന്‍റെ അറസ്റ്റ് ഉടനില്ല, പതിനൊന്നാം ദിനവും ഒളിവിൽ; തുടർനീക്കം യുവതിയുടെ മൊഴിയെടുത്ത ശേഷം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നം ദിനവും ഒളിവിൽ തുടരുന്നു. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ.

കോട്ടത്തറയിൽ യുഡിഎഫ് ചരിത്രവിജയം നേടും

വെണ്ണിയോട്:കോട്ടത്തറ പഞ്ചായത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.കോട്ടത്തറ പഞ്ചായത്തിൽ യു ഡി എഫ് ഭരണസമിതി ഇരുനൂറിലധികം റോഡുകളാണ് ഗതാഗത യോഗ്യമാക്കിയത് എം എൽ എ ഫണ്ട്, എം പി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.