മാനന്തവാടി: മാനന്തവാടി സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ലോകരക്ഷകനായ യേശുക്രിസ്‌തുവിൻ്റെ ജെറുസലേം യാത്രയുടെ ഓർമ്മ പുതുക്കി നടന്ന ഈ വർഷത്തെ ഓശാന പെരുന്നാളിന് വികാരി ഫാദർ ജിയോ ജോർജ് കാർമ്മികത്വം വഹിച്ചു. ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും കുരുത്തോലകൾ ഏന്തിയുള്ള പ്രതിക്ഷണവും ഉണ്ടായിരുന്നു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







