കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സുൽത്താൻബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിനോട് അനുബന്ധിച്ച് നെന്മേനി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പാവപ്പെട്ട കിടപ്പ് രോഗികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി ഭക്ഷ്യധാന്യ കിറ്റുകൾ ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് പെയിൻ ആൻഡ് പാലിയേറ്റ് കെയർ യൂണിറ്റിന് കൈമാറി. ചടങ്ങ് പ്രവാസി കോൺഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് നമ്പിച്ചാൻകുടി ഉദ്ഘാടനം ചെയ്തു.പ്രവാസി കോൺഗ്രസ് നെന്മേനി മണ്ഡലം പ്രസിഡന്റ് ഷമീർ മാളിക,ഹെൽത്ത് ഇൻസ്പെക്ടർ മുത്തു.,പാലിയേറ്റീവ് കോഡിനേറ്റർ ലീന,തങ്കപ്പൻ കോളിമൂല,ആശാവർക്കർ ഷീബ എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്