കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 28 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന പിപണന മേളയില്‍ നാളെ (ഏപ്രില്‍ 23) വൈകിട്ട് 6.30 ന് നടത്താനിരുന്ന തുടിത്താളം നാടന്‍പാട്ട്, നാടന്‍ കലകള്‍ മാറ്റിവെച്ചു. പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് ദു:ഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ മാറ്റിവെച്ചത്.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്







