മലബാറിലെ ആറ് ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും സഭാ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷന് ഏപ്രിൽ24ന് കൽപ്പറ്റയിൽ തുടക്കമാകും. തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുക. വ്യാഴം വൈകിട്ട് ആറിന് ഉദ്ഘാടന സമ്മേളനവും
വെള്ളിയാഴ്ച പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും ശനിയാഴ്ച രാവിലെ വനിതാ സമ്മേളനവും ഉച്ചകഴിഞ്ഞ് സി.ഇ.എം.- സണ്ടേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും. 27ന് ഞായറാഴ്ച പൊതുസഭായോഗത്തോടും കർത്തൃമേശയോടും കൂടെ സമാപിക്കും.
റീജിയൺ കോഡിനേറ്റർ പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘടനം നിർവ്വഹിക്കും.
ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് , റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ഈശോ മാത്യു, ഡോ.കെ. മുരളീധർ, പാസ്റ്റർ സാം മുഖത്തല, പാസ്റ്റർ ജോമോൻ ജോസഫ് നല്ലില തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ കൊയർ സംഗീത ശുശ്രൂഷ നയിക്കും. വിപുലമായ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മീഡിയ കോഡിനേറ്റർ പാസ്റ്റർ കെ.ജെ. ജോബ് അറിയിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






