ദാസനക്കര: പാക്കം ദാസനക്കരയിൽ നിയന്ത്രണം വിട്ട ജീപ്പ് മരങ്ങൾക്കി
ടയിലേക്ക് ഇടിച്ച് കയറി ജീപ്പിലുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ ദാസനക്കര സ്വദേശി സുനിൽ (33), ഇരുളം പ്ലാച്ചിക്കാട്ടിൽ മിഥുൻ ലാൽ (36), വേലിയമ്പം വരവുകാലായിൽ അഭി (30), പാടിച്ചിറ കബനി ചാലോളി കുന്നുമ്മൽ അഭിരാം (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ദാസനക്കര ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ജീപ്പിന്റെ ടയർ ഊരിതെറി ക്കുകയും, മുൻഭാഗം തകരുകയും ചെയ്‌തു. പരിക്കേറ്റവരെ നാട്ടുകാ രും, മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ സുനിലി നേയും, മിഥുൻ ലാലിനേയും വിദഗ്‌ധ ചികിത്സാർത്ഥം മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
								
															
															
															
															






