ചുള്ളിയോട് :
നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ ആടിയും പാടിയും സജീവമായി .ആനപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഉഷ വേലായുധൻ അധ്യക്ഷയായിരുന്നു.തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ.പി അബ്രഹാം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.60 വയസ്സ് പിന്നിട്ട 100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് തൊഴിലുറപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .വാർഡിലെ നൂറിലധികം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പരിപാടികളിൽ പങ്കെടുത്തത്. വി.ടി. ബേബി , ഷാജി കോട്ടയിൽ
സുജാത ഹരിദാസ്
സിനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







