ഇടുക്കി:
അപകടമുണ്ടായ വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു. ഇടുക്കി ഉപ്പുതറ ആലടിയില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ നാട്ടുകാർ
ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസില്‍ വിവരം അറിയിച്ചു.
സംഭവത്തെ തുടർന്ന് പോലീസ് സിസിടിവി പരിശോധിച്ചു. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഉപ്പുതറ പോലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.








