സാമൂഹികനീതി വകുപ്പ് ഭൗതിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി കരിക്കുലത്തിന്റെ അടിസ്ഥാനത്തില് നടപ്പാക്കുന്ന തൊഴില് പരിശീലനം, നൈപുണി വികസനത്തിനായി നടപ്പാക്കുന്ന പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. എന് ജി ഒ, എല് എസ് ജി ഐ സഹകരണത്തടെ ഗ്രാന്റ് ഇന് എയ്ഡ് പ്രോഗ്രാമിനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലേക്ക് 70 ശതമാനം ഗ്രാന്റ് സര്ക്കാര് നല്കും. 30 ശതമാനം തുക എന് ജി ഒ വഹിക്കണം. താത്പര്യമുള്ളവര് അപേക്ഷ, അനുബന്ധ സര്ട്ടിഫിക്കറ്റുമായി മെയ് 15 നകം ജില്ലാ സാമൂഹികനീതി ഓഫീസില് അപേക്ഷ നല്കണം. കൂടുതല് വിവരങ്ങള്ക്കും അപേക്ഷ ഫോമിനും swd.kerala.gov.in സന്ദര്ശിക്കാം. ഫോണ്- 04936205307

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







