ബത്തേരി: ശരികളുടെ ആഘോഷം എന്ന ശീർഷകത്തിൽ ഏപ്രിൽ 29 ചൊവ്വാഴ്ച അമ്പത്തിമൂന്നമത് സ്ഥാപക ദിനത്തിൽ ബത്തേരി വ്യാപാര ഭവനിൽ എസ് എസ് എഫ് ഡിവിഷൻ സമ്മേളനം നടന്നു
സമ്മേളനം സമസ്ത വയനാട് ജില്ലാ മുശാവറ അംഗം ഹംസ അഹ്സനി ഉദ്ഘാടനം ചെയ്തു ഡിവിഷൻ സെക്രട്ടറി സുലൈമാൻ സുറൈജി സ്വാഗതവും ഡിവിഷൻ പ്രസിഡണ്ട് ശുഹൈബ് ജൗഹരി അധ്യക്ഷതയും വഹിച്ചു സൈദ് ബാഖവി, ശാഹിദ് സഖാഫി, സാജിദ് വാകേരി സംബന്ധിച്ചു വിവിധ സെഷനുകൾക്ക് ശാദിൽ നൂറാനി ജമാൽ സുൽത്താനി നേതൃത്വം നൽകി തുടർന്ന് വിദ്യാർത്ഥി റാലിയോട് കൂടെ സമ്മേളനം സമാപിച്ചു..

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി