ശരീരത്തിന്റെ ആരോഗ്യത്തിന് ശരിയായ പോഷകങ്ങള്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. പലര്‍ക്കും ഭക്ഷണത്തില്‍ നിന്ന് ആവശ്യ പോഷകങ്ങള്‍ ലഭിക്കാത്തതിനാലോ, മോശം ഭക്ഷണക്രമം കാരണമോ അവര്‍ക്ക് സപ്ലിമെന്റുകള്‍ കഴിക്കേണ്ടിവരുന്നു. സപ്ലിമെന്റുകള്‍ക്ക് അവശ്യ വിറ്റാമിനുകളും ധാതുക്കളും നല്‍കാന്‍ കഴിയുമെങ്കിലും ചിലത് നിശബ്ദമായി ശരീരത്തിന് ദോഷം വരുത്തിയേക്കാം. വൃക്കകളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന അഞ്ച് സാധാരാണ സപ്ലിമെന്റുകളുടെ ലിസ്റ്റ് ഇതാ…
വിറ്റാമിന്‍ സിവിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷിക്കും കൊളാജന്‍ ഉത്പാദനത്തിനും അത്യാവശ്യമാണെങ്കിലും ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി കഴിക്കുന്നത് അപകടമാണ്( പ്രതിദിനം 2,000 മില്ലി ലിറ്റര്‍ കൂടുതല്‍) നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിക്കും. ഈ വിറ്റാമിന്റെ ഉയര്‍ന്ന അളവ് ഓക്‌സലേറ്റ് പരലുകള്‍ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ഈ പരലുകള്‍ വൃക്കകളില്‍ അടിഞ്ഞുകൂടുന്നതിനും വൃക്കകളില്‍ പരലുകള്‍ അടിഞ്ഞുകൂടുന്നതിനും വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിലേക്കും നയിച്ചേക്കാം. 2013 ല്‍ നടത്തിയ പഠനത്തില്‍ അസ്‌കോര്‍ബിക് ആസിഡ് സപ്ലിമെന്റുകള്‍ പുരുഷന്മാരില്‍ വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ടിരിക്കുന്നത് കണ്ടെത്തി.