ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഓഹരിക്കൈമാറ്റത്തിലൂടെ ഏറ്റെടുത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ

കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച ലയനത്തിന്റെ ഭാഗമായാണ് നടപടി.
· ഓഹരിക്കൈമാറ്റത്തിലൂടെയാണ് 849 കോടി രൂപ മൂല്യമുള്ള ഷെയറുകൾ സ്വന്തമാക്കിയത്.

രാജ്യത്തെ മുൻനിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയിൽ 5% ഷെയറുകൾ ഏറ്റെടുത്തു. ബിസിപി ഏഷ്യ II ടോപ്‌കോ IV പ്രൈവറ്റ് ലിമിറ്റഡ്, സെന്റല്ല മൗറീഷ്യസ് ഹോൾഡിങ്‌സ് ലിമിറ്റഡ് എന്നീ മാതൃസ്ഥാപനങ്ങളിൽ നിന്നാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഏറ്റെടുത്തത്. 2024 നവംബറിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റേയും ലയനം പ്രഖ്യാപിച്ചത്.
849.13 കോടി രൂപ മൂല്യമുള്ള ക്യൂ.സി.ഐ.എല്ലിന്റെ 1,90,46,028 ഇക്വിറ്റി ഷെയറുകളാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് കൈമാറിയത്. പകരം ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ 1,86,07,969 ഷെയറുകൾ ഒന്നിന് 10 രൂപ നിരക്കിൽ ബിസിപി, സെന്റല്ല കമ്പനികൾക്കും നൽകി. പൂർണമായും ഓഹരികൾ മാത്രം ഉപയോഗിച്ചുള്ള പണരഹിത ഇടപാടാണ് നടന്നത്.
ബി.എസ്.ഇ ലിമിറ്റഡ്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതിയോടെയാണ് ഓഹരിക്കൈമാറ്റത്തിന് തുടക്കമിട്ടത്. ഇരുസ്ഥാപനങ്ങളിലെയും നിക്ഷേപകരെയും വിശ്വാസത്തിലെടുത്ത ശേഷമായിരുന്നു നീക്കം. ഇപ്പോൾ നടന്നിട്ടുള്ള ഓഹരിക്കൈമാറ്റം പ്രാബല്യത്തിൽ വരുന്നതിനും മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെ അന്തിമഘട്ട അനുമതി ആവശ്യമാണ്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ആരോഗ്യസേവന ശൃംഖലയായി മാറുന്നതിനുള്ള യാത്രയിലെ നിർണായക ചുവടുവെയ്പ്പാണ് ഈ ഓഹരിക്കൈമാറ്റമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വിപണിയിൽ ഏറെ തന്ത്രപ്രധാനമായ നീക്കമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്യൂ.സി.ഐ.എല്ലും തമ്മിലുള്ള ലയനം. അതിലേക്കുള്ള ആദ്യ പടിയാണ് ഇപ്പോഴത്തെ ഓഹരിക്കൈമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള ഒരു ഏകീകൃത ആശുപത്രി ശൃംഖലയ്ക്ക് അടിത്തറ പാകുന്നതാണ് ഈ നീക്കം. ലയനം പൂർത്തിയാകുന്നതോടെ എല്ലാ നിക്ഷേപകർക്കും പങ്കാളികൾക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങൾ ലഭിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
പുതുതായി ഇഷ്യൂ ചെയ്തിട്ടുള്ള ഷെയറുകൾക്ക് ആസ്റ്ററിന്റെ നിലവിലെ ഓഹരികളുടെ അതേ മൂല്യവും ഉടമസ്ഥാവകാശവും തന്നെയാകും ഉണ്ടാവുക.
നിയമപ്രകാരമുള്ള അനുമതികൾ കിട്ടിക്കഴിഞ്ഞാൽ ലയനം പൂർത്തിയാകും. പിന്നെ ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്നായിരിക്കും സ്ഥാപനം അറിയപ്പെടുക. ആസ്റ്ററിനും ബിസിപിക്കും ഒരുമിച്ചായിരിക്കും പിന്നീടുള്ള നിയന്ത്രണാവകാശം. ഇന്ത്യയിലെ പ്രബലരായ രണ്ട് ആരോഗ്യസേവന ദാതാക്കൾ കൈകോർക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. രാജ്യത്തുടനീളം ഉന്നതനിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കുകയാണ് ഇരുസ്ഥാപനങ്ങളുടെയും ലക്‌ഷ്യം. ഈ വർഷം തന്നെ ലയനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഇന്നുംശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്

അമിതമായാല്‍ ബദാമും ആപത്ത്; ഒരു ദിവസം എത്ര ബദാം കഴിക്കാം? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ബദാം. ആരോഗ്യത്തിന്റെയും പോഷകാഹാരങ്ങളുടെയും മികച്ച ഉറവിടമായ ബദാം ദിവസവും കഴിക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ്. ചിലര്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാറുണ്ട്. ഇതും ആരോഗ്യകരമായ ശീലമാണ്. എന്നാല്‍

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി

പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്

സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് പുല്ലാളൂര്‍ പറപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന്

എന്തൊക്കെ ഉണ്ടായിട്ടെന്താ; ഈയൊരു കാര്യം മതി സ്‌ട്രോക്ക് വരാന്‍

നിങ്ങള്‍ ഭക്ഷണം കൃത്യമായി കഴിക്കും, വ്യായാമം ചെയ്യും മദ്യപാനവും പുകവലിയും പോലെയുളള ശീലങ്ങള്‍ ഇല്ല. ഇതിൻ്റെ അർത്ഥം നിങ്ങള്‍ക്ക് രോഗമൊന്നും വരില്ല എന്നല്ല. എന്തൊക്കെ നല്ല കാര്യങ്ങളുണ്ടെങ്കിലും സ്‌ട്രെസുണ്ടെങ്കില്‍ പക്ഷാഘാതം വരാനുള്ള സാധ്യതയുണ്ടത്രേ. സമ്മര്‍ദ്ദം

ബാങ്ക് വിവരം മുതൽ ഫോട്ടോ വരെ തട്ടും; പൊതു ചാർജിങ് പോയിൻ്റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

യാത്രക്കിടയിൽ ഫോണൊന്ന് ചാർജ് ചെയ്യണമെങ്കിൽ നമ്മളെല്ലാം ആദ്യം ആശ്രയിക്കുന്നത് പൊതു ചാര്‍ജിങ് പോയിൻ്റുകളാണ്. എന്നാൽ ഈ ചാര്‍ജിങ് പോയിൻ്റുകൾക്ക് പിന്നിൽ വലിയ അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പുമായാണ് ഇപ്പോൾ കേരള പൊലീസ് രം​ഗത്തെത്തിയിരിക്കുന്നത്. പൊതു ചാ‍ർജിം​ഗ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.