ബദൽപ്പാത: പ്രതിഷേധാഗ്നിയിൽ രാവുണർത്തൽ സമരം

പടിഞ്ഞാറത്തറ: ചുരമില്ലാ ബദൽപ്പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന രാവുണർത്തൽ സമരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.പടിഞ്ഞാറത്തറ അങ്ങാടിയിലെ സമരപ്പന്തലിൽനിന്ന് തുടങ്ങിയ മാർച്ച് മുന്നരക്കിലോമീറ്ററോളം അകലെ പന്തിപ്പൊയിലിൽ പോലീസ് തടഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ് വാഴയിൽ,സജി യു.എസ്, കർമ്മ സമിതി കോർഡിനേറ്റർ
കമൽ ജോസഫ്,സാജൻ തുണ്ടിയിൽ, ഹുസൈൻ യു. സി,
അഷ്റഫ് കുറ്റിയിൽ,
ശകുന്തള ഷണ്മുഖൻ,
ആലികുട്ടി സി.കെ, അസീസ് കളത്തിൽ,ഇ.പി ഫിലിപ്പ് കുട്ടി, ഫാദർ ജോജോ കുടകച്ചിറ, ഫാ. വിനോദ്, സൈദ് സഖാഫി,ബിനു വീട്ടിക്കമൂല, ഷമീർ കെ, ഉലഹന്നാൻ പി. പ്രകാശൻ വി. കെ, ബെന്നി എം, എ അന്ദ്രു ഹാജി, സുകുമാരൻ എം. പി, നാസർ കെ, ഹംസ കെ, നാസർ പി. കെ, പോൾസൺ കൂവയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

വിവിധ സംഘടനകളുടെ പിന്തുണയോടെ റിലേ സത്യാഗ്രഹം 850 ദിവസം പിന്നിടുന്ന ദിവസമാണ് രാവുണർത്തൽ സമരവുമായി ജനകീയ സമര സമിതി മുന്നിട്ടറങ്ങിയത്. വയനാടിനായി ബദൽപ്പാത മാത്രമാണ് ആശ്രയം എന്ന ആഹ്വാനത്തോടെ പ്രവർത്തകർ നിയുക്തപാതയിൽ ആധിപത്യം ഉറപ്പിച്ച് ബോർഡുകൾ സ്ഥാപിച്ചു. പ്രതിഷേധ തീപ്പന്തങ്ങൾ, മെഴുകി തിരിജ്വാലകൾ, മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ എന്നിവ ഉയർത്തിപിടിച്ചാണ് വനാതിർത്തിയിലേക്ക് സമരാനുകൂലികൾ പ്രതിഷേധ മാർച്ച് നടത്തിയത്.

പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാതയ്ക്കായി ജനകീയ കർമസമിതിയുടെ പോരാട്ടത്തിന് അമ്പതോളം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടകളുടെ പിന്തുണയുണ്ട്. വയനാടിനായി ഏറ്റവും അനുയോജ്യമായ ഒരു ബദൽപ്പാത രൂപപ്പെടുത്തിയെടുക്കു കയെന്നതാണ് ലക്ഷ്യം.

വലിയ വളവുകളോ കുത്തനെയുള്ള ഇറക്കങ്ങളോ ഇല്ലാത്ത നിയുക്തപാത വയനാടിന്റെ വലിയ മാറ്റങ്ങൾക്ക് നിദാനമാകുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി

ആഗോള കൈ കഴുകൽ ദിനമാചരിച്ചു.

മേപ്പാടി: ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ പ്രിവൻഷൻ

ലാബ് ടെക്‌നീഷ്യൻ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നീഷ്യൻ നിയമനം നടത്തുന്നു. ബി.എസ്.സി- എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ

ദുരന്തനിവാരണ സേനക്കുള്ള ഐഡി കാർഡ് വിതരണം നടത്തി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേന വിഭാഗത്തിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഭരണസമിതി അംഗങ്ങളുടെ അധ്യക്ഷതയിൽ വിതരണം നടത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടൽക്കടവ് – പാൽവെളിച്ചം ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് – പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.