വാരാമ്പറ്റ:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാരാമ്പറ്റ വാർഡിന്റെ ആഭിമുഖ്യത്തിൽ 42 വർഷം മാക്കണ്ടി ആലക്കണ്ടി അംഗൻവാടി വർക്കറായി സേവനം ചെയ്തു വിരമിക്കുന്ന എ.കെ ലില്ലി ടീച്ചർക്ക് യാത്രയയ്പ്പ് നൽകി ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. എ അസീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ ഉപഹാരം കൈമാറി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത് മുഖ്യ അതിഥി ആയിരുന്നു.ടി എച്ച് ഉസ്മാൻ ഹാജി
ടി കെ മമ്മൂട്ടിഎ മോയിസി കെ അഷ്റഫ്
ലീന ഷിബു ശോഭ രവി ശ്രീജ വിനോദ് മോയി അത്തിലൻ കെ ചന്ദ്രൻ
പി ഉസ്മാൻ ഹാജി ജിജ എം
രഗിത വി വിസുവർണ്ണ കെ കെ
എന്നിവർ സംസാരിച്ചു

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ