കൽപ്പറ്റ: ഇതിനോടകം പതിനായിരങ്ങള ആകർഷിച്ച
അക്വാ ടണൽ എക്സ്പോ
ഞായറാഴ്ച അവസാനിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി. ടി.പി.സി.യും ഡ്രീംസ് എൻ്റർടെയ്ൻമെൻ്റസും ചേർന്നാണ് വയനാട് ഫെസ്റ്റിൻ്റെ ഭാഗമായാണ്
കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന അക്വാ ടണൽ എക്സ്പോ ഒരുക്കിയിട്ടുള്ളത്.
വയനാട് ജില്ലയിലെ ഏറ്റവും വലിയ അക്വാർട്ടണൽ എക്സ്പ്ലോയാണോ ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്നത് 500 അടി നീളമുള്ള അക്വാർട്ടണലിൽ
ലക്ഷക്കണക്കിന് മത്സ്യങ്ങൾ ജനങ്ങളെ ആകർഷിക്കുകയാണ് . വയനാട്ടിൽ ആദ്യമായി എത്തിയ മത്സ്യകന്യകകളാണ് എക്സ്പോയുടെ പ്രധാന ആകർഷണം.
പ്രദർശന വിപണന സ്റ്റാളുകൾ , ഗോസ്റ്റ് ഹൗസ് ,
അമ്യൂസ് മെൻ്റ് പാർക്ക് എന്നിവയും ഇതോടനുബന്ധിച്ചുണ്ട്.
ഇതിനോടകം പതിനായിരകണക്കിനാളുകളാണ് അക്വാ ടണൽ എക്സ്പോ സന്ദർശിച്ചത്. എല്ലാവർക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വയനാട് വെസ്റ്റിന്റെ ഭാഗമായ സമ്മാനകൂപ്പണം നൽകുന്നുണ്ട്. നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും എക്സ്പോയിൽ വച്ച് വിതരണം ചെയ്യുന്നുണ്ട്.