ഭക്ഷണക്രമം മാത്രമല്ല, ഈ കാര്യങ്ങളും കരളിന്‍റെ ആരോഗ്യത്തെ വഷളാക്കും

പഞ്ചസാര, കാര്‍ബോഹൈട്രേറ്റ്, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ് തുടങ്ങിയവയുടെ അമിത ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍ ഭക്ഷണക്രമം കൂടാതെ മറ്റ് പല ഘടകങ്ങളും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. അമിതമായ മദ്യപാനം

മദ്യം കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്ന് എല്ലാവര്‍ക്കും അറിയാം.
കരൾ തകരാറിനുള്ള ഏറ്റവും സാധാരണമായ ഭക്ഷണേതര കാരണങ്ങളിൽ ഒന്നാണ് മദ്യം. അമിത മദ്യപാനം കരൾ കോശങ്ങളെ വീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ, ഇത് ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവയിലേയ്ക്ക് നയിച്ചേക്കാം.

2. ഉദാസീനമായ ജീവിതശൈലി

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം അഥവാ ഉദാസീനമായ ജീവിതശൈലി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു, ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാല്‍ വ്യായാമം, യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക.

3. ചില മരുന്നുകളുടെ അമിത ഉപയോഗം

ചില മരുന്നുകളുടെയും സപ്ലിമെന്‍റുകളുടെയും അമിത ഉപയോഗവും കരളിന്‍റെ ആരോഗ്യത്തെ മോശമാക്കാം.

4. വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ കരൾ കോശങ്ങളെ നേരിട്ട് ആക്രമിക്കുന്ന വൈറൽ അണുബാധകളാണ്. നേരത്തെയുള്ള രോഗ നിര്‍ണയവും ചികിത്സയും പ്രധാനമാണ്.

5. ഉറക്കക്കുറവ്

ദീർഘകാല ഉറക്കക്കുറവ് കരളിന്‍റെ ആരോഗ്യത്തെ മോശമാക്കാം. അതിനാല്‍ രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.

6. പുകവലി

അമിതമായ പുകവലിയും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ പുകവലി ഉപേക്ഷിക്കുക.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.