തിരുവനന്തപുരം: ഇന്ന് കമ്മീഷൻ ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻചാണ്ടിയുടെ വീഡിയോ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്.

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







