കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്ന സംഭവം; വെസ്റ്റ് ഹില്‍ സ്വദേശിയുടെ മരണത്തിൽ കേസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിൽ പുക ഉയര്‍ന്ന സംഭവത്തില്‍ കേസ്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്റെ മരണത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. അപകടത്തിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതോടെയാണ് ഗോപാലന്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗോപാലന്റെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മെഡിക്കല്‍ കോളേജില്‍ മരിച്ച നസീറയുടെ മരണം പുക ഉയര്‍ന്നതിന് ശേഷം വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കിയതിന് പിന്നാലെയാണെന്ന് നസീറുടെ ബന്ധു ആരോപിച്ചിരുന്നു. വാതില്‍ ചവിട്ടി പൊളിച്ചാണ് ഉളളില്‍ കയറിയതെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും ബന്ധു വ്യക്തമാക്കി. വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിന് മുന്നേ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നു. ആരോഗ്യ നിലയില്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും മരുന്നിനോട് പ്രതികരിച്ചിരുന്നെന്നും നസീറയുടെ കുടുംബം പറഞ്ഞു.

പ്രചരണം കഴിഞ്ഞെത്തിയ UDF വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു.

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ഹസീന (49) ആണു മരിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ

തദ്ദേശ തെരഞ്ഞെടുപ്പ്: മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതർക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് മുണ്ടക്കൈ – ചുരൽമല ദുരന്ത ബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വയനാട് സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിൽ റെമി ദമ്പതികളുടെ മകനായ അമൽ പി എസ് (21)നെയാണ് ഇന്നലെ രാത്രിയോടെ മരിച്ച

291 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; മുഖ്യപ്രതി പിടിയിൽ

തോൽപ്പെട്ടി: വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് 291 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന മുഖ്യ പ്രതി പിടിയിൽ. കാസർഗോട് ചെങ്ങള സ്വദേശിയായ ബഷീർ അബ്ദുൽ ഖാദറി നെയാണ്

വൃക്കരോഗം ; ശരീരം കാണിക്കുന്ന ഏഴ് പ്രാരംഭ ലക്ഷണങ്ങൾ

വൃക്കരോഗം ; ശരീരം കാണിക്കുന്ന ഏഴ് പ്രാരംഭ ലക്ഷണങ്ങൾ ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒമ്പതാമത്തെ പ്രധാന കാരണമാണ് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) എന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വൃക്കരോഗം വൃക്കകളെ മാത്രമല്ല,

30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30 കളിലെത്തിയവരില്‍ വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫ്‌ളോറിഡയില്‍നിന്നുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ജോസഫ് സല്‍ഹാബ് 30 വയസിനും 40 വയസിനും ഇടയിലുള്ള വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.