കണിയാമ്പറ്റ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സെന്റ് ജോർജ് ചാരിറ്റബിൾ സൊസൈറ്റിയും ടീം ജ്യോതിർഗമയയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നിരവധിപേർ രക്തം ദാനം ചെയ്തു. ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് കോപ്പുഴ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിനു ചാക്കോ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഇ.പി. ഫിലിപ്കുട്ടി ഇരട്ടിയാനിക്കൽ, സെക്രട്ടറി സ്നിജേഷ് ചങ്ങനാ മoത്തിൽ, സെന്റ് ജോർജ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി റെജി നെല്ലിമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ക്യാംപിന് ഡോ. എം. മോഹൻരാജ്, കെ.ജി. ബീന, എസ്.വി. അഭിൻ, കെ.ഫവാദ് എന്നിവർ നേതൃത്വം നൽകി.

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?
മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള







