യുവാക്കളിലെ വർദ്ധിച്ചു വരുന്ന ഹൃദയാഘാതം ; കാരണങ്ങളും പ്രതിരോധമാർ​ഗങ്ങളും

യുവാക്കളിൽ ഹൃദയാഘാത കേസുകൾ കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന്, ഹൃദയാഘാതത്തിന് കാരണമാകുന്നത് എന്താണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗം പലപ്പോഴും പല ഘടകങ്ങളുടെയും ജീവിതശൈലിയുടെയും സംയോജനത്തിന്റെ ഫലമാണ്.

അനാരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നത് ഒരു പരിധി വരെ ഹൃദയാഘാത സാധ്യത കുറയ്ക്കും.

പുകവലിക്കൊപ്പം പൊണ്ണത്തടി വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇത് ഹൃദയാഘാതത്തിനും ഹൃദ്രോഗത്തിനും ഒരു പ്രധാന കാരണമാണ്. അമിതമായ അളവിൽ മദ്യപിക്കുന്നത് ഹൃദയാഘാതത്തിന് ഒരു വലിയ കാരണമാണ്. ഇതോടൊപ്പം, വർദ്ധിച്ച സമ്മർദ്ദവും മോശം ഭക്ഷണക്രമവുമാണ് ഹൃദ്രോഗങ്ങൾക്ക് പിന്നിലെ മറ്റ് പല കാരണങ്ങളെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു

പുകവലി ശീലം ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന് പ്രധാനപ്പെട്ട ഒരു കാരണമാണ്. 15 വയസ്സിന് മുമ്പ് പുകവലി ശീലം തുടങ്ങുന്നവരിൽ ഹാർട്ട് അറ്റാക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. എങ്കിലും നാൽപത് വയസ്സിനുമുമ്പേ ഒരു വ്യക്തി പുകവലി ശീലം ഉപേക്ഷിക്കുകയാണെങ്കിൽ അയാൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 90 ശതമാനം തടയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നത്.

പാരമ്പര്യമാണ് മറ്റൊരു കാരണം. കുടുംബത്തിലെ ആർക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. പ്രമേഹം, രക്താതിമർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയാണ് ഹൃദയാഘാതത്തിന്റെ മറ്റ് പ്രധാന കാരണങ്ങൾ. ഇതെല്ലാം നിയന്ത്രിക്കുന്നതിലൂടെ, ഹൃദയാഘാത സാധ്യത വളരെയധികം കുറയ്ക്കാൻ കഴിയും.

വ്യായാമം മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. പ്രമേഹം നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും പൊണ്ണത്തടി ഇല്ലാതാക്കാനും സഹായിക്കുന്നു. പുകവലി, അമിത മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഉപേക്ഷിക്കുന്നതും ഹൃദയാഘാത സാധ്യത കുറയ്ക്കും.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ

ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ

വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.