നമുക്കിടയില്‍ പലരും ജിയോ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് സിം ഉപയോഗിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സിംകാര്‍ഡുകളൊക്കെ റീചാര്‍ജ് ചെയ്യാന്‍ പോലും നമ്മള്‍ മറന്നുപോകും. രണ്ട് ദിവസത്തേക്കൊക്കെ സിം ഉപയോഗിക്കാതെ വയ്ക്കുകയും ചെയ്യുന്നവരുണ്ട്. ആ സമയത്ത് റീചാര്‍ജ് ചെയ്യാതെ സിം എത്ര ദിവസം സജീവമാകുമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. എയര്‍ടെല്ലിന്റെയും ജിയോയുടെയും ഇക്കാര്യത്തിലുള്ള പുതിയ നിയമം എങ്ങനെയെന്ന് അറിയാം.
ജിയോയുടെ പുതിയ നിയമം ഇങ്ങനെ…
നിങ്ങളുടെ ജിയോ സിം റീചാര്‍ജ് ചെയ്തില്ലെങ്കില്‍ പ്ലാന്‍ വാലിഡിറ്റിയുടെ ഏഴ് ദിവസത്തിന് ശേഷം ഔട്ട് ഗോയിംഗ് കോളുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഇന്‍കമിംഗ് കോളുകള്‍ 90 ദിവസം വരെ പ്രവര്‍ത്തിക്കും. എന്നാല്‍ സമീപ കാലത്ത് നിഷ്‌ക്രിയമായ നമ്പറുകളുടെ കാര്യത്തില്‍ ജിയോ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചത്. നിങ്ങളുടെ നമ്പറിന് 90 ദിവസത്തേക്ക് റീചാര്‍ജോ മറ്റ് പ്രവര്‍ത്തനമോ ഇല്ലെങ്കില്‍ സിം ഡീ ആക്റ്റിവേറ്റ് ചെയ്യപ്പെടും. വിച്ഛേദിക്കുന്നതിന് മുന്‍പ് ജിയോ മുന്നറിയിപ്പ് എസ്‌എംഎസുകളും നല്‍കുന്നു.