വാളാട്: വാളാട് പുലിക്കാട്ട്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളത്താട സ്വദേശി വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകൻ അജിൻ (15), കളപ്പുരക്കൽ ബിനീഷിന്റെ മകൻ ക്രിസ്റ്റി (14) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ യാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാനായി പോയപ്പോഴാണ് അപകടം.
.കൂടെയുണ്ടായിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയെ നാട്ടുകാരും വാളാട് റസ് ക്യു ടീം അംഗ ങ്ങളും ഉടൻ തന്നെ രണ്ടു പേരെയും പുറത്തെടുത്ത് ആശുപത്രിയിലെ ത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അജിൻ കല്ലോടി സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയും, ക്രിസ്റ്റി കണിയാരം ഫാ.ജികെഎംഎച്ച്എസ് വിദ്യാർത്ഥിയുമാണ്.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60







