കാലിക്കുനി:വിക്ടറി വൈക്കിങ്സ് കാലിക്കുനി ഇടിയംവയൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ് ടൂർണമെന്റിൽ ഫാൽക്കൺസ് കാവുമന്ദം ജേതാക്കളും ടീം ആരോസ് പത്താം മൈൽ റണ്ണേഴ്‌സപ് ട്രോഫിയും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച പ്ലയെറും ബാറ്റ്സ്മാനുമായി ആറാം മൈൽ റോയൽ ജങ്ക്സിലെ ഷഫീഖ് റഹ്‌മാൻ, മികച്ച ബൗളറായി വിക്ടറി വൈകിങ്സ് കാലിക്കുനിയിലെ അമലും തെരഞ്ഞെടുക്കപ്പെട്ടു.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60







