ചീരാൽ യൂണിറ്റിലെ എം സി എ ദിനാഘോഷം ഫാ. തോമസ് ക്രിസ്തു മന്ദിരം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് രാജു വന്മേലിൽ അധ്യക്ഷത വഹിച്ചു.ബത്തേരി രൂപത പാസ്റ്റർ കൗൺസിൽ അംഗം പൈലി കൊച്ചുപുരക്കൽ പതാക ഉയർത്തി.യൂണിറ്റ് ഖജാൻജി സാബു പുതുപ്പാടി പ്രതിജ്ഞ ചൊല്ലി.പോൾ പുലിക്കോട്ടിൽ മുഖ്യ സന്ദേശം നൽകി.റിജോ ചെങ്ങനാമഠത്തിൽ,
ജിൻസി കുടിലുമാരിയിൽ,ലിയ കാപ്പും കുഴിയിൽ എന്നിവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







