കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഒൻപത് ശതമാനം പലിശ ഉള്‍പ്പെടെ കുടിശ്ശിക അടയ്ക്കാന്‍ മെയ് 31 വരെ സമയം അനുവദിച്ചു. നിബന്ധനകൾക്ക് വിധേയമായി മൂന്നുവര്‍ഷ കാലയളവിലുള്ള കുടിശ്ശികകളാണ് അടയ്ക്കേണ്ടത്. കുടിശ്ശികയുള്ള എല്ലാ തൊഴിലാളികളും അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോൺ: 04936 206355.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







