വൈത്തിരി ഗവൺമെൻ്റ് പ്രീമെട്രിക്ക് ഹോസ്റ്റലിൽ 2025-26 അധ്യായന വർഷം മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിഗ്രി/ ബിഎഡ് യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ അപേക്ഷകൾ മെയ് 20 നകം കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 04936 208099.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







