വനിത ശിശുവികസന വകുപ്പിന് കീഴിൽ ഐസിഡിഎസ് സുൽത്താൻ ബത്തേരി ഓഫീസിന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം ഒരു വർഷത്തേക്ക് വാടകക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജീപ്പ് /കാർ, ഏഴ് സീറ്റുള്ള വാഹനം എന്നിവക്ക് മുൻഗണന. മെയ് 16 വൈകിട്ട് മൂന്നിനകം ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് സുൽത്താൻ ബത്തേരി, സുൽത്താൻ ബത്തേരി പി ഒ എന്ന വിലാസത്തിൽ ടെണ്ടറുകൾ നൽകേണ്ടതാണ്. ഫോൺ: 04936 222844.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60







