കൽപ്പറ്റ:
സാക്ഷരതാ മിഷന്റെ നേതൃത്യത്തിൽ നടത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിലേക്ക് 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് നിലവിൽ തെരഞ്ഞെടുത്തിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ കെ വിമല്‍രാജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ കെ ചന്ദ്രശേഖരന്‍, വത്സല കെ വി, ബൈജു ഐസക് , ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍, സ്റ്റാഫ് പി വി ജാഫര്‍ എന്നിവർ പങ്കെടുത്തു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്