എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ പലിശ, ആകർഷകമായ സബ്സിഡി: രാജ്യത്ത് സർക്കാർ പിന്തുണയോടെ സ്ത്രീകൾക്ക് വേണ്ടിയുള്ള 5 വായ്പ പദ്ധതികൾ

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്ബത്തിക സ്വാതന്ത്ര്യത്തിനും ബിസിനസ് വളർച്ചയ്ക്കും പിന്തുണ നല്‍കുന്നതിനായി സർക്കാർ നിരവധി വായ്പാ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്‌തിട്ടുണ്ട്. സ്ത്രീകള്‍ക്കായി നല്‍കുന്ന ഇത്തരം സ്കീമുകള്‍ കുറഞ്ഞ രേഖകളും അനുകൂലമായ നിബന്ധനകളും ഉപയോഗിച്ച്‌ ഇൻസ്റ്റൻ്റായി ധനസഹായം നല്‍കുന്നു.നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനോ, വികസിപ്പിക്കുന്നതിനോ, ഉപകരണങ്ങള്‍ വാങ്ങുന്നതിനോ ഈ പദ്ധതികള്‍ പരിഗണിക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഇത്തരം സർക്കാർ സ്കീമുകള്‍ക്ക് താരതമ്യേന പലിശ നിരക്ക് കുറവായിരിക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല വഴക്കമുള്ള തിരിച്ചടവ് നിബന്ധനകള്‍, കുറഞ്ഞ രേഖകള്‍ എന്നിവയും മികച്ച സവിശേഷതയാണ്.

പലപ്പോഴും പരമ്ബരാഗത ബാങ്ക് വായ്പകള്‍ ലഭിക്കാൻ സാധ്യത കുറവാണെങ്കില്‍ ഇത്തരം സ്കീമുകള്‍ വലിയ നേട്ടം നല്‍കുന്നു. അടിയന്തിരമായി ഫണ്ട് ആവശ്യം വരുമ്ബോള്‍ ഇത്തരം വായ്പകള്‍ ഉപകാരപ്രദമായിരിക്കും. ഈ വായ്പകള്‍ ബിസിനസ് വിപുലീകരണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കും സഹായകരമാവും. എങ്കിലും ഇത്തരം വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്ബ് യോഗ്യതാ മാനദണ്ഡങ്ങള്‍, വായ്പ പരിധികള്‍, അപേക്ഷാ പ്രക്രിയ എന്നിവ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മുൻനിര സർക്കാർ വായ്പാ പദ്ധതികള്‍ ചുവടെ പരിചയപ്പെടാം

1. സ്ത്രീകള്‍ക്കുള്ള മുദ്ര വായ്പാ പദ്ധതി (PMMY):

പ്രധാനമന്ത്രി മുദ്ര യോജന (PMMY) ഇന്ത്യയിലെ ജനപ്രിയ വായ്പാ പദ്ധതികളിലൊന്നാണ്. ഇത് വനിതാ സംരംഭകർ, സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍ എന്നിവർക്ക് ഉറപ്പുള്ള സാമ്ബത്തിക സഹായം നല്‍കുന്നു. ബിസിനസ് രംഗത്ത് വളർച്ചയാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. വായ്പാ തുകയുടെ അടിസ്ഥാനത്തില്‍ പദ്ധതിയെ 3 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

ശിശു – സ്റ്റാർട്ടപ്പുകള്‍ക്കും മൈക്രോ ബിസിനസുകള്‍ക്കും 50,000 രൂപ വരെ വായ്പ ലഭിക്കും.

കിഷോർ – വളരുന്ന ബിസിനസുകള്‍ക്ക് 50,000 രൂപ മുതല്‍ 5 ലക്ഷം വരെയുള്ള വായ്പകള്‍ ലഭിക്കും.

തരുണ്‍ – സ്ഥാപിത ബിസിനസുകള്‍ക്ക് 5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വായ്പകള്‍ ലഭിക്കും.

ഈ പദ്ധതിയില്‍ അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് മത്സരക്ഷമമായ പലിശ നിരക്കില്‍ രേഖകള്‍ ഇല്ലാതെ വായ്പകള്‍ ലഭിക്കും. തയ്യല്‍, ബ്യൂട്ടി സലൂണുകള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ അല്ലെങ്കില്‍ കരകൗശല വസ്തുക്കള്‍ പോലുള്ള ബിസിനസുകളെ പിന്തുണയ്ക്കാൻ ഈ പണത്തിലൂടെ സാധിക്കും.പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നീ മാർഗങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് മുദ്ര ലോണിന് അപേക്ഷിക്കാം. നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, മേല്‍വിലാസത്തിൻ്റെ തെളിവ്, ബിസിനസ് പ്ലാൻ തുടങ്ങിയ അടിസ്ഥാന രേഖകള്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്ബോള്‍ ആവശ്യമാണ്.

2. സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി

പട്ടികജാതി, പട്ടികവർഗ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വനിതാ സംരംഭകരെ സഹായിക്കുന്നതിനായി സർക്കാർ ആരംഭിച്ച സ്കീമാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി. ഈ പദ്ധതി പ്രകാരം നിർമ്മാണം, വ്യാപാരം തുടങ്ങി വിവിധ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷകയ്ക്ക് 10 ലക്ഷം മുതല്‍ 1 കോടി വരെ വായ്പ ലഭിക്കും.

പ്രധാന നേട്ടങ്ങള്‍:

ഏറ്റവും കുറഞ്ഞ തിരിച്ചടവ് കാലാവധി 7 വർഷം വരെയാണ്.
പ്രവർത്തന മൂലധനവും ടേം ലോണും ഉള്‍ക്കൊള്ളുന്ന വായ്പ.
ബിസിനസ് വികസനത്തിന് സഹായം ലഭിക്കും.
യോഗ്യത:

അപേക്ഷകൻ ഒരു വനിതാ സംരംഭകയോ എസ്‌സി/എസ്ടിവിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം.
ബിസിനസ്സ് ഒരു പുതിയ സംരംഭമായിരിക്കണം.
സംരംഭത്തിന്റെ കുറഞ്ഞത് 51% ഒരു സ്ത്രീയുടെ ഉടമസ്ഥതയിലായിരിക്കണം.
3. മഹിളാ ഉദ്യം നിധി പദ്ധതി

സ്മാള്‍ ഇൻഡസ്ട്രീസ് ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) ആരംഭിച്ച ഈ പദ്ധതി ബിസിനസ് നടത്തുന്ന സ്ത്രീകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നു. പുതിയ സംരംഭം ആരംഭിക്കുന്നതിനോ നിലവിലുള്ളത് വികസിപ്പിക്കുന്നതിനോ ഈ ഫണ്ട് ഉപയോഗപ്പെടുത്താം.

വായ്പയുടെ സവിശേഷതകൾ

10 ലക്ഷം വരെയുള്ള വായ്പകള്‍ ഉറപ്പാക്കാം
10 വർഷം വരെ തിരിച്ചടവ് കാലാവധി ഉറപ്പാക്കുന്നു.
നിർമ്മാണം, ചില്ലറ വില്‍പ്പന, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് വായ്പ ലഭ്യമാണ്.
വായ്പയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകള്‍

KYC രേഖകള്‍ ആവശ്യമാണ്. അതായത് ആധാർ, പാൻ, വോട്ടർ ഐഡി എന്നിവ നല്‍കേണം.
ബിസിനസ് രജിസ്ട്രേഷൻ്റെ തെളിവ് രേഖകള്‍ സമർപ്പിക്കണം.
ആദായ നികുതി റിട്ടേണുകള്‍ ആവശ്യമെങ്കില്‍ സമർപ്പിക്കണം.
4. ഉദ്യോഗിനി പദ്ധതി

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ബിസനിസ് ആരംഭിക്കുന്നതിനായി സർക്കാർ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പദ്ധതിയാണ് ഉദ്യോഗിനി. കൃഷി, വ്യാപാരം, ഉല്‍പ്പാദനം എന്നിവയിലെ ചെറുകിട ബിസിനസുകളെ ചെയ്യുന്നവർക്ക് സാമ്ബത്തിക സഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു വീട് അധിഷ്ഠിത ബിസിനസ്സിനോ അല്ലെങ്കില്‍ മൈക്രോ ബിസിനസ്സിനോ ഒരു ചെറിയ വായ്പ ആവശ്യമുണ്ടെങ്കില്‍ ഈ സ്കീം പ്രയോജനപ്പെടുത്താം.

യോഗ്യത:

18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരിക്കണം.
കുടുംബ വാർഷിക വരുമാനം 1.5 ലക്ഷത്തില്‍ കൂടരുത് (വികലാംഗരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും ഇത് ബാധകമല്ല)
വായ്പ സവിശേഷതകൾ:

3ലക്ഷം വരെയുള്ള വായ്പകള്‍ ഉറപ്പാക്കാം
കുറഞ്ഞ വായ്പാ തുകകള്‍ക്ക് ഈട് ആവശ്യമില്ല.
യോഗ്യരായ അപേക്ഷകർക്ക് സബ്സിഡി പലിശ ഉറപ്പാക്കാം.
5. അന്നപൂർണ്ണ പദ്ധതി:

ഒരു ഫുഡ് കാറ്ററിംഗ് ബിസിനസ്സ് നടത്തുകയോ ആരംഭിക്കാൻ പദ്ധതിയിടുകയോ ചെയ്യുകയാണെങ്കില്‍ അന്നപൂർണ പദ്ധതി മികച്ചൊരു ഓപ്ഷനായിരിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള പദ്ധതിയാണിത്. അതിനാല്‍ ഭക്ഷ്യ വ്യവസായത്തിലെ വനിതാ സംരംഭകർക്ക് ഈ വായ്പാ പദ്ധതിയിലൂടെ അടുക്കള ഉപകരണങ്ങള്‍, പാത്രങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന് സാമ്ബത്തിക സഹായം ഉറപ്പാക്കാൻ സാധിക്കും. വീട്ടില്‍ ഭക്ഷണം നല്‍കുന്നവർക്കും, ബേക്കറികള്‍, അല്ലെങ്കില്‍ കാറ്ററിംഗ് ബിസിനസുകള്‍ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ഈ പദ്ധതി അനുയോജ്യമാണ്.വായ്പ സവിശേഷതകള്‍.ഈ സ്കീം വഴി പരമാവധി 50,000 രൂപ വരെ ഉറപ്പാക്കാം3 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.ചെറിയ വായ്പ തുകകള്‍ക്ക് ഈട് നല്‍കേണ്ട ആവശ്യമില്ല.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.