ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ക്ഷോഭം വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാതല സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരിക്കുന്നു. സിവില്‍ ഡിഫന്‍സ് കോറില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വിമുക്ത ഭടന്മാര്‍ മെയ് 21 നകം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202668

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







